ഈയുഗം ന്യൂസ്
December  20, 2025   Saturday   03:50:27pm

news



whatsapp

ദോഹ: അൽ ഖോർ പാർക്കിൽ നേപ്പാളിൽ നിന്ന് രണ്ട് ഏഷ്യൻ ആനകൾ എത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. സൗഹൃദ രാജ്യമായ നേപ്പാളിലെ ജനങ്ങളും ഗവൺമെന്റും ഖത്തറിലെ ജനങ്ങൾക്കും ഗവണ്മെന്റിനും സമ്മാനമായി നൽകിയതാണ് ആനകൾ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തെ പ്രതീകപ്പെടുത്തുന്നതാണ് ഈ സമ്മാനമെന്ന് അധികൃതർ പറഞ്ഞു.

നേപ്പാളിലെ ചിത്വാൻ ദേശീയോദ്യാനത്തിലെ ആന പരിശീലന കേന്ദ്രത്തിലാണ് രണ്ട് ആനകൾ - ഒരു ആണും ഒരു പെണ്ണും - ജനിച്ചത്. രണ്ട് ആനകൾക്കും കടും ചാരനിറമാണ്, എന്നാൽ രുദ്ര കാളി എന്ന് പേരുള്ള പെൺ ആനക്ക് ഏഴ് വയസ്സും 1,200 കിലോഗ്രാം ഭാരവുമുണ്ട്, ആൺ ആനയായ ഖഗേന്ദ്ര പ്രസാദിന് ആറ് വയസ്സും 1,190 കിലോഗ്രാം ഭാരവുമുണ്ട്.

അൽ ഖോർ പാർക്കിൽ ആനകളെ കാണാൻ മന്ത്രാലയം സന്ദർശകരെ ക്ഷണിചു.

ഔൺ ആപ്ലിക്കേഷനിലൂടെയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

Comments


Page 1 of 0