ഈയുഗം ന്യൂസ്
December  14, 2025   Sunday   04:37:03pm

news



whatsapp

ദോഹ: ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ ഊർജ്ജസ്വല സാന്നിധ്യമായി വളർന്നു വന്ന ഇൻകാസ് പാലക്കാട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം പകർന്നുകൊണ്ട് നവംബർ 28-ന് ദോഹയിലെ റോയൽ ഓർച്ചിഡ് റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ പുതിയ ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ഇരുപക്ഷമായി നിന്നിരുന്ന ചില കമ്മിറ്റികൾ സംയുക്തമായാണ് ഐക്യത്തിന്റെ പുത്തൻ പ്രതീക്ഷകളുണർത്തി കമ്മിറ്റി പ്രഖ്യാപനം നടത്തിയത്. നേരത്തെ ദീർഘകാലമായി ഇരുപക്ഷമായി നിന്നിരുന്ന രണ്ടു ഇൻകാസ് സെൻട്രൽ കമ്മിറ്റി യൂണിറ്റുകൾ കെപിസിസി ഇടപെട്ട് ഒന്നാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പാലക്കാട് ജില്ലാ കമ്മിറ്റികളും ഒന്നായി പ്രവർത്തിക്കാൻ തീരുമാനമായത്.

പുതുതായി രൂപീകരിച്ച പാലക്കാട് ജില്ല കമ്മിറ്റിയിൽ പ്രസിഡന്റായി അശ്‌റഫ് പി.എ. നാസർ, ജനറൽ സെക്രട്ടറിയായി മൊയ്തീൻ ഷാ പി വി, ട്രഷററായി ജിൻസ് ജോസ് എന്നിവരെ തെരഞ്ഞെടുത്തു.

ചീഫ് പാട്രണായി മുഹമ്മദ് റുബീഷ്, അഡ്വൈസറി ചെയർമാനായി ബാവ അച്ചാരത്ത്‌, വൈസ് പ്രസിഡന്റുമാരായി അബ്ദുൽ നിസാർ, കൃഷ്ണചന്ദ്രൻ പടിക്കൽ, ഷാജി എ.വി, മുജീബ് അത്താണിക്കൽ , സെക്രട്ടറിമാരായി ജമീർ കെ.കെ, പ്രദീപ് ശൺമുഘൻ, ഡോ. ആര്യ കൃഷ്ണൻ, മുഹമ്മദ് അഷ്കർ, സൈനുബാബു കെ, റാഫി, മാഷിക് മുസ്തഫ, ഉണ്ണീൻകുട്ടി വി, ഷിഹാബ്, ജോയിന്റ് ട്രഷറർ ഷൗക്കത്ത്, സെൻട്രൽ കമ്മിറ്റിയംഗങ്ങളായി അബ്ദുൽ മജീദ് സി എ (സെക്രട്ടറി), അശ്‌റഫ് ഉസ്മാൻ, രാഗേഷ്‌ മഠത്തിൽ എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയായി തെരഞ്ഞെടുത്ത പ്രസിഡണ്ട് അശ്‌റഫ് പി.എ. നാസർ, തന്റെ നന്ദി സന്ദേശത്തിൽ സംഘടനയുടെ ഉയർച്ചക്കും സമൂഹത്തിന്റെ ശക്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് പ്രതിജ്ഞാബദ്ധനായതായി പ്രഖ്യാപിച്ചു. ഇൻകാസ് പാലക്കാട് ജില്ലയിലെ ഓരോ അംഗവും ഈ സംഘടനയുടെ ശക്തിയും ആത്മവിശ്വാസവുമാണ്. വർഷങ്ങളായി പ്രദേശവാസികൾക്കായി നടത്തുന്ന സാമൂഹിക സേവനങ്ങൾ, സ്നേഹവും ഐക്യവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ, ഇവയെല്ലാം കൂടുതൽ വിപുലമായും നല്ല രീതിയിലും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. തീർത്തും ജനകീയവും ഉൾക്കൊള്ളുന്നതുമായ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസം, മാനവസേവനം, സാംസ്കാരിക സംരക്ഷണം, പ്രവാസി ക്ഷേമം തുടങ്ങി ഒരുപാട് മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.

ഖത്തറിലെ സമൂഹത്തിനുള്ളിൽ സാന്നിധ്യം വർധിപ്പിക്കാനും, പ്രവാസി പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽ ഇടപെട്ട് സഹായിക്കുന്ന ഒരു വേദിയായി പാലക്കാട് ഇൻകാസ് മാറും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും, പ്രതിസന്ധികളും കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്വമായി കാണുകയും, ജില്ലാ കമ്മിറ്റിയുടെ പരിധിയിൽ നിന്ന്കൊണ്ട് അതിന് പരിഹാരം കാണാൻ ശ്രമിക്കും. എല്ലാ അംഗങ്ങളുടെയും ഹൃദയപൂർവ്വമായ സഹകരണമാണ് കമ്മിറ്റിയുടെ ശക്തി. ഓരോ അംഗവും സംഘടനയുടെ വളർച്ചയിൽ പങ്കാളിയാകുന്ന ഒരു സജീവ പ്രവർത്തനരംഗം സൃഷ്ടിക്കാനുമാണ് കമ്മിറ്റിയുടെ ശ്രമം. എല്ലാ അംഗങ്ങളുടെയും ഹൃദയപൂർവ്വമായ സഹകരണവും, അഭിപ്രായങ്ങളും നിർണ്ണായകമായിരിക്കും എന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

പുതിയ ജില്ലാ കമ്മിറ്റയുടെ ഭാവി പരിപാടികളെക്കുറിച്ച് ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ പി വി വിശദീകരണം നടത്തി. പുതിയ സമിതിക്ക് ഹൃദ്യമായ ആശംസകളുമായി ബാവ അച്ചാരത്ത് ആശംസകൾ അറിയിച്ചു. പാട്രൺ മുഹമ്മദ് റുബീഷ്‌ പുതിയ സമിതിയംഗങ്ങളെ സ്വാഗതം ചെയ്യുകയും അബ്ദുൾ മജീദ് സി എ, അഷ്‌റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, ഹഫീസ് മുഹമ്മദ്, വിനോദ്‌കുമാർ, ഷമീർ പട്ടാമ്പി, മുജീബ് അത്താണിക്കൽ, ഷാജി A.V, നിസാർ അത്താടിയിൽ, മാനു സി.പി എന്നിവർ എല്ലാ സഹപ്രവർത്തകർക്കും വിജയാശംസകൾ നേരുകയും ചെയ്തു. യോഗം ട്രഷറർ ജിൻസ് നന്ദിപ്രസംഗം നടത്തിക്കൊണ്ട് സമാപിച്ചു.

news

Comments


Page 1 of 0