ഈയുഗം ന്യൂസ്
November 15, 2025 Saturday 10:45:48pm
ദോഹ: ഖത്തറിൽ ആദ്യമായി എയർ ടാക്സി വിജയകരമായി പരീക്ഷിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി വിജയകരമായ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷണ പറക്കൽ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടത്തിയത്.
പഴയ ദോഹ തുറമുഖത്തിനും കത്താറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എയർ ടാക്സി പറന്നത്. കൃത്രിമ ബുദ്ധിയും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പൈലറ്റില്ലാത്ത, മനുഷ്യ ഇടപെടലുകളില്ലാതെയാണ് eVTOL സാങ്കേതികവിദ്യ ഉപയോഗിച്ച എയർ ടാക്സി പറന്നത്.
പറന്നുയരാനും പറക്കാനും ഇറങ്ങാനും വൈദ്യുതോർജ്ജം ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനമാണ് eVTOL. ഒരു ഹെലികോപ്റ്റർ പോലെ കുത്തനെ പറന്നുയരാനും സാധാരണ വിമാനം പോലെ പറക്കാനും ഇതിന് കഴിയും.
സ്മാർട്ട്, സുസ്ഥിര ഗതാഗതം സ്വീകരിക്കുന്നതിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പിലെ പുതിയ നാഴികക്കല്ലാണ് പരീക്ഷണ പറക്കലെന്ന് മന്ത്രി ഗതാഗത പറഞ്ഞു.