ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:02:46pm

news



അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ്.

whatsapp

ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.

ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Comments


   ремонт телефонов в москве

   ремонт телефонов

   ремонт сотовых телефонов в москве

   Секреты выбора цвета натяжного потолка ціна натяжних стель https://naryazhnistelifrtg.kiev.ua/ .

   Психология цвета в дизайне натяжных потолков потолки натяжні https://naryazhnistelifrtg.kiev.ua/ .

   can i purchase generic tizanidine price

   ремонт телефонов

   ремонт телефонов поблизости

   ремонт телефонов

   где можно отремонтировать телефон