ഈയുഗം ന്യൂസ്
March 12, 2026 Thursday 10:09:43pm
ദോഹ: ഗൾഫിലെ എല്ലാ അമേരിക്കൻ വ്യോമതാവളങ്ങളും ഉടൻ അടച്ചുപൂട്ടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റെടുത്ത ശേഷം ആയത്തുള്ള മൊജ്തബ ഖമേനി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് അലി ഖമേനിയുമായി താരതമ്യപ്പെടുത്തുമ്പോൾ മകനായ മൊജ്തബ ഖമേനി കൂടുതൽ കടുത്ത നയങ്ങളുള്ള നേതാവായി കണക്കാക്കപ്പെടുന്നു.
ഈ ആവശ്യം നിറവേറ്റുന്നതുവരെ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം നിര്ത്തലാക്കിയത് തുടരുമെന്നും ആവശ്യമെങ്കിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ ചർച്ചകൾക്ക് നിരവധി തവണ അമേരിക്ക സന്നദ്ധത അറിയിച്ചെങ്കിലും തങ്ങൾ തയ്യാറല്ലെന്നാണ് ഇറാൻ നിലപാട്. സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നും യുദ്ധത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇനി ആക്രമണം ഉണ്ടാകില്ലെന്നും ഉറപ്പ് നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
എല്ലാ കണക്കുകൂട്ടലുകളും തെറ്റി പുറത്തേക്കുള്ള വഴി തിരയുകയാണ് ട്രംപ്. ലോക സമ്പദ്‌വ്യവസ്ഥ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കാൻ വന്ന അമേരിക്കൻ വ്യോമത്താവളങ്ങൾക്കും പട്ടാളക്കാർക്കും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ സംരക്ഷണം നൽകുന്നു എന്ന വിരോധാഭാസമാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് പല ഗൾഫ് വിദഗ്ധരും അഭിപ്രായപ്പെട്ടു.
യുദ്ധം തീരുന്നതോടെ മേഖലയിൽ അമേരിക്കയുടെ ശക്തി കുറയുകയും ഇറാന്റെ സ്വാധീനം വർധിക്കുകയും ചെയ്യും എന്നത് ഉറപ്പായിക്കഴിഞ്ഞു.
അതേസമയം, അമേരിക്കയും ഇസ്രായേലും ഇറാനിൽ ഭൂമി കുലുക്കുന്ന ബോംബുകൾ വർഷിക്കുന്നത് തുടരുകയാണ്. ഇസ്രായേലിനെതിരെ ഇറാൻ അത്യാധുനിക മിസൈലുകൾ വിക്ഷേപിക്കുന്നതും തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ വ്യോമതാവളങ്ങളിലെ റഡാറുകൾ ഇറാൻ നശിപ്പിച്ചതിനാൽ ഈ റഡാറുകളിൽ ഭൂരിഭാഗവും ലക്ഷ്യത്തിലെത്തുന്നു.