ഈയുഗം ന്യൂസ് ബ്യൂറോ
June 21, 2018 Thursday 02:27:19pm
ലണ്ടന്‍: അമിത നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി മാതാപിതാക്കൾ വളര്‍ത്തുന്ന കുട്ടികൾ വലുതാവുമ്പോൾ അവരുടെ വികാരങ്ങളെയും, ആവേശളെയും വരുതിയിൽ നിര്‍ത്താൻ കഴിവില്ലാത്തവരും, വിദ്യാലയങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ആയിത്തീരുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.
കളി സമയങ്ങളിൽ ഇടപ്പെട്ടും, എന്തൊക്കെ ചെയ്യണം എന്ന് അവരെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന "ഹെലികോപ്റ്റർ മാതാപിതാക്കളുള്ള” കുട്ടികളെ എട്ടു വര്‍ഷത്തോളം ഒരു പഠനത്തിന് വിഷയമാക്കിയപ്പോള്‍, അമിതമായ നിയന്ത്രണത്തിൽ വളരുന്നവർ ഒരുപാട് പ്രശ്നങ്ങൾ ജീവതത്തില്‍ പിന്നീട് അഭിമുഖീകരിക്കുന്നതായി കണ്ടെത്തി.
കുട്ടികളുടെ കാര്യങ്ങളിൽ അമിതമായി ഇടപെട്ട് അവർ എന്താണു ചെയ്യുന്നതെന്ന് സദാ നോക്കി അവരെ ചുറ്റി നടക്കുന്ന രക്ഷിതാക്കളെയാണ് "ഹെലികോപ്റ്റർ മാതാപിതാക്കൾ" എന്ന് വിളിക്കുന്നത്.
"അമിതമായ നിയന്ത്രണം പാലിക്കുന്ന മാതാപിതാക്കൾക്ക് പലപ്പോഴും വളരെ നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്; കുട്ടികളെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവരാണ് അവർ,” പുതിയ പഠനത്തില്‍ പ്രധാന പങ്ക് വഹിച്ച മിനസോട്ട സർവകലാശാലയിലെ ഡോൺ നിക്കോൾ പെറി പറഞ്ഞു. "എന്നിരുന്നാലും, പെരുമാറ്റ വൈദഗ്ധ്യം വളർത്തിയെടുക്കാന്‍ രക്ഷിതാക്കൾ ചെയ്യേണ്ടത് വിവിധ വികാരങ്ങൾ സ്വന്തം നിലയിൽ അനുഭവിക്കാനായി കുട്ടികളെ അനുവദിക്കുകയും, അവയൊക്കെ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും അതിൽ കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാത്രം സഹായിക്കകയുമാണ് ചെയ്യേണ്ടത്,” പെറി പറഞ്ഞു.
പെറിയും സഹപ്രവർത്തകരും അമേരിക്കയിലും സ്വിറ്റ്സർലന്‍ഡിലുമുള്ള 422 കുട്ടികളുടെ സ്വഭാവവും, അവരെ വളര്‍ത്തുന്ന രീതിയും നിരീക്ഷിച്ചുകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. അതിന്റെ ഭാഗമായി അമ്മമാരെയും കുഞ്ഞുങ്ങളെയും അവർ ലബോറട്ടറിയിലേക്ക് ക്ഷണിച്ചുവരുത്തി, നാല് മിനിറ്റ് അവർക്ക് വിവിധ കളിപ്പാട്ടങ്ങൾ കൊടുത്ത് സമയം ചിലവഴിക്കാൻ പറഞ്ഞു. പിന്നീടു രണ്ടു മിനിറ്റ് നേരത്തേക്ക് അവയെ മാറ്റിവെച്ച് ഇരിക്കാൻ നിര്‍ദ്ദേശിച്ചു. ഈ സെഷനുകൾ റെക്കോർഡ് ചെയത്, അമ്മമാർ ഏതൊക്കെ വിധത്തിലാണ് പെരുമാറിയതെന്ന് നിരീക്ഷിച്ചു.
പഠനഫലങ്ങൾ ഡെവലപ്മെന്റൽ സൈക്കോളജി എന്ന മാസികയിലാണ് പ്രസീദ്ധികരിച്ചത്.
അഞ്ചു വയസ്സുള്ള കുട്ടികൾക്ക് പലവിധത്തില്‍ ഭാഗിച്ചുകൊടുത്ത മധുരപലഹാരങ്ങളോടുള്ള പ്രതികരണത്തെക്കുറിച്ചും, നിശ്ചിത സമയത്തിനുള്ളിൽ ഒരു പസില്‍ ഗെയിംനെപറ്റി ശ്രദ്ധാപൂർവ്വം ചിന്തിക്കാനുള്ള അവരുടെ കഴിവും പഠനത്തിന്റെ ആദ്യഘട്ടത്തിൽ നിരീക്ഷിച്ചു. അഞ്ചും പത്തും വയസായപ്പോൾ, കുട്ടികളിലുള്ള വിഷാദം, ഉത്കണ്ഠ, ഏകാന്തത, അവരുടെ അക്കാദമിക് പ്രകടനം, സാമൂഹിക കഴിവുകൾ എന്നിവയെക്കുറിച്ച് ഗവേഷകര്‍ അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കി. പത്ത് വയസ്സായ കുട്ടികളോട് സ്കൂളിനോടും, അധ്യാപകരോടുമുള്ള അവർക്കുള്ള മനോഭാവത്തെയും, വൈകാരിക പ്രശ്നങ്ങളെപറ്റിയും അറിയാൻ നേരിട്ട് ചോദ്യം ചെയ്തു.
കൂടുതൽ നിയന്ത്രണം ചെലുത്തുന്ന അമ്മമാരുള്ള കുട്ടികൾക്ക് അഞ്ച് വയസ്സിൽ, സമപ്രായത്തിൽ കൂടുതൽ സ്വതന്ത്രമായി ജീവിച്ചുപോരുന്നവരുമായി തട്ടിച്ചുനോക്കുമ്പോൾ, സ്വന്തം വികാരങ്ങളെയും, ആവേശങ്ങളെയും വരുതിയിൽ നിര്‍ത്താൻ ബുദ്ധിമുട്ടാണെന്ന് ഗവേഷക സംഘം അറിഞ്ഞു.
പത്ത് വയസ്സാവുമ്പോഴേക്കും ഇത്തരം കുട്ടികളുടെ സാമൂഹിക കഴിവുകൾ കൂടുതൽ മോശമാവുന്നതായിട്ടാണ് കണ്ടത്. അവരുടെ അക്കാദമിക പ്രകടനവും മെച്ചമായിരുന്നില്ല.
കുട്ടികളെ കുറച്ചൊക്കെ അവരുടെ തന്നിഷ്ടത്തിന് വിട്ട്, ആവശ്യമായ സന്ദര്‍ഭങ്ങളിൽ മാത്രം അവരെ ഗുണദോഷിക്കുക എന്ന പാഠം ആണ് ഈ ഗവേഷണം മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. നിയന്ത്രണം അമിതമായാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് അത് ഉണ്ടാക്കുക എന്ന് തെളിയിച്ചിരിക്കയാണ് ഈ പഠനം.
мелбет ставки на спорт мелбет ставки на спорт .
мел бет букмекерская контора официальный сайт мел бет букмекерская контора официальный сайт .
мелбет онлайн ставки на спорт мелбет онлайн ставки на спорт .
букмекерская контора мелбет сайт букмекерская контора мелбет сайт .
melbet ru melbet ru .
Мы изготавливаем дипломы любых профессий по доступным тарифам. Для нас очень важно, чтобы дипломы были доступными для большого количества граждан. Заказать диплом ВУЗа moydom-uz.com/agents/augustbou4022
ставки на спорт онлайн мелбет ставки на спорт онлайн мелбет .
инвентарь для спортивных заведений инвентарь для спортивных заведений .
мелбет официальная контора мелбет официальная контора .
бк мелбет бк мелбет .