ഈയുഗം ന്യൂസ്
October  02, 2026   Friday   11:58:42pm

news



whatsapp

ദോഹ: സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ് ടോക്സ് സീരീസ് 5-ന്റെ ഭാഗമായി നടക്കുന്ന ‘ട്യൂണും ടേക്കും’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് നടന്നു. നവംബർ 6-നാണ് പരിപാടി അരങ്ങേറുന്നത്.

പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറും പ്രമുഖ സംവിധായകൻ കമലും ഒരുമിക്കുന്നതാണ് ഇത്തവണത്തെ സെഡ് ടോക്സിന്റെ പ്രധാന ആകർഷണം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച വിദ്യാസാഗർ–കമൽ കൂട്ടുകെട്ട് ആദ്യമായി ഈ രീതിയിൽ വേദിയിൽ ഒരുമിച്ചെത്തുന്ന പരിപാടിയിൽ സിനിമയും സംഗീതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്ന പ്രത്യേക അഭിമുഖവും ചർച്ചയും അരങ്ങേറും.

ഫോക്ക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാനും സീനിയർ കമ്മ്യൂണിറ്റി ലീഡർ നാരായണനും ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

റേഡിയോ മലയാളം പ്രോഗ്രാം ഹെഡ് ശ്രീ. രതീഷ് അവതാരകനായ ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റും സെഡ് മീഡിയ ഡയറക്ടറുമായ ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി അഡ്വൈസറി ചെയർമാൻ പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, സെഡ് മീഡിയ ഡയറക്ടർ ഫെമിന ഹക്കീം, മൻസൂർ മൊയ്തീൻ, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ, അൻവർ കരിപ്പാങ്കുളം, ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ, മുഹമ്മദ് ഷാനവാസ്, EFപ്രസിഡന്റ് ആഷിക് അഹമ്മദ്, മീഡിയ പെൻ ബിനു, വർഗീസ് വർഗീസ്, താജുദ്ധീൻ തുടങ്ങിയവരും വിവിധ സാംസ്കാരിക-സാമൂഹിക സംഘടനാ പ്രതിനിധികളും ഫാൻസ് അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

സിനിമയുടെയും സംഗീതത്തിന്റെയും പിന്നാമ്പുറ അനുഭവങ്ങളും സൗഹൃദങ്ങളും ഓർമ്മകളും പങ്കുവെക്കുന്ന വ്യത്യസ്തമായ ഒരു സായാഹ്നമായിരിക്കും ‘ട്യൂണും ടേക്കും’. സെഡ് ടോക്സ് സീരീസിന്റെ മുൻ പതിപ്പുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് പുതിയ പതിപ്പുമായി സെഡ് മീഡിയ എത്തുന്നത്.

Comments


Page 1 of 0